വിവാഹത്തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിലായി; 'പല സ്ഥലങ്ങളില്‍ നിന്നായി കല്യാണം'
Sep 14, 2021, 11:18 IST
കണ്ണൂർ: (www.kasargodvartha.com 14.09.2021) വിവാഹത്തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബക്കർ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിൽ വച്ച് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏഴ് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലായത് .
2009 ൽ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ വിവാഹം ചെയ്‌തെന്ന് കാണിച്ച്, യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകിയിരുന്നു. തുടർന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതെങ്കിലും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടരന്വേഷണത്തിൽ കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലും വിവാഹം ചെയ്തിരുന്നതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ ഇയാൾ കോഴിക്കോട് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കി സിദ്ദീഖ് പല സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എസ് ഐ പ്രേമരാജനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി.
Keywords: Kasaragod, News, Kannur, Arrest, Accused, Marriage, Fraud, Case, Police, Police-station, Kundamkuzhi, Malappuram, Court, Top-Headlines, Accused in marriage fraud case arrested.
< !- START disable copy paste -->