city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ദി­വാ­സി യു­വ­തി­യെ പീ­ഡി­പ്പി­ച്ച കേ­സ്: പ്ര­തി കു­റ്റ­ക്കാ­രന്‍

ആ­ദി­വാ­സി യു­വ­തി­യെ പീ­ഡി­പ്പി­ച്ച കേ­സ്: പ്ര­തി കു­റ്റ­ക്കാ­രന്‍
ത­ല­ശ്ശേരി: വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി ആ­ദി­വാ­സി യു­വ­തി­യെ പീ­ഡി­പ്പി­ച്ച കേ­സില്‍ പാ­ല­ക്കാ­ട് നെന്മാ­റ കിഴ­ക്കേ തെ­രു­വില്‍ താ­മ­സി­ക്കു­ന്ന കെ രാ­ജേ­ഷി­നെ(32) ത­ല­ശ്ശേ­രി ജില്ലാ സെ­ഷന്‍­സ് കോട­തി കു­റ്റ­ക്കാ­ര­നാ­ണെ­ന്ന് ക­ണ്ടെ­ത്തി. ശി­ക്ഷ ചൊ­വ്വാഴ്­ച വി­ധി­ക്കും.

കണ്ണ­വം ചെ­റു­വാ­ഞ്ചേ­രി ആ­ദി­വാ­സി കോ­ള­നി­യി­ലെ യു­വ­തി­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­യ­ത്. 2010 മാ­ര്‍­ച്ച് 26 നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. ത­മി­ഴ്‌­നാ­ട്ടി­ലെ നാ­ഗ­പട്ട­ണം ത­രം­ഗ­വാ­ടി സ്വ­ദേ­ശി­യാ­യ രാ­ജേ­ഷ് വി­വാ­ഹി­ത­നാ­ണെ­ന്ന് കാര്യം മ­റ­ച്ചു­വെ­ച്ചാ­ണ് യു­വ­തി­യു­മാ­യി അ­ടു­പ്പ­ത്തി­ലാ­യത്. യു­വ­തി­യുടെ വീ­ടി­ന­ടു­ത്തു­ള്ള ക­രി­ങ്കല്‍ ക്വാ­റി­യില്‍ ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്നു റാ­ജേഷ്. വി­വാ­ഹം ക­ഴി­ക്കാ­മെ­ന്ന വാ­ഗ്­ദാ­നം നല്‍­കി യു­വ­തി­യെ പാ­ല­ക്കാട്, മ­ല­പ്പു­റം ജില്ല­ക­ളില്‍ കൊണ്ടു­പോ­യി പീ­ഡി­പ്പി­ക്കു­ക­യാ­യി­രു­ന്നു.


ത­ല­ശ്ശേ­രി ഡി.വൈ.എ­സ്.പി­യാ­യി­രുന്ന പ്രിന്‍­സ് അ­ബ്ര­ഹാ­മി­ന്റെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു കേ­സ­ന്വേഷ­ണം ന­ട­ത്തി­യ­ത്. യു­വ­തി­യു­ടെ മാ­താ­വുള്‍­പ്പ­ടെ 18 സാ­ക്ഷിക­ളെ കേ­സില്‍ വി­സ്­ത­രിച്ചു. പ്രോ­സി­ക്യൂ­ഷ­നു­വേ­ണ്ടി പ­ബ്ലിക് പ്രോ­സി­ക്യൂ­ട്ടര്‍ എം.ജെ.ജോണ്‍­സണ്‍ ഹാ­ജ­രായി.

Keywords:  Kannur, Molestation case, Accuse, Woman


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia