പീഡനക്കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശവും വര്‍ഗീയ പ്രചാരണവും; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
Apr 2, 2020, 21:48 IST
പാനൂര്‍: (www.kasargodvartha.com 02.04.2020) പീഡനക്കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശവും വര്‍ഗീയ പ്രചാരണവും നടത്തിയ യുവമോര്‍ച്ച നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെണ്ടയാട് ചമ്പളോന്റവിട പ്രമോദിനെ (41) യാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി ജെ പി നേതാവ് പത്മരാജന്‍ എന്ന പപ്പനെ ന്യായീകരിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും ഒമ്പത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവിനെയും സ്‌കൂളിന് സമീപത്തെ മദ്രസയെയും മദ്രസ അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kasaragod, Kerala, News, Whatsapp, Yuvamorcha, Leader, arrest, Abusing message through whatsapp; Yuvamorcha leader arrested