കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി മടങ്ങിയെത്തിയ ഇഖ്ബാലിന് ഉജ്വല വരവേല്‍പ്പ്
തൃക്കരിപൂര്‍: (www.kasargodvartha.com 16.11.2020) കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി മടങ്ങിയെത്തിയ ചെര്‍ക്കള സ്വദേശി സി എ മുഹമ്മദ് ഇഖ്ബാലി(42)ന് ഉജ്വല വരവേല്‍പ്പ്. ജില്ലാതിര്‍ത്തിയില്‍ നല്‍കിയ സ്വീകരണം നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇഖ്ബാലിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ മുതല്‍ കാസര്‍കോട് വരെയുള്ള സൈക്ലിസ്റ്റുകള്‍ തൃക്കരിപ്പൂരില്‍ എത്തിച്ചേര്‍ന്നു. പ്രസിഡണ്ട് രതീഷ് അമ്പലത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബാബു മയൂരി, വി എന്‍ ശ്രീകാന്ത്, ടി എം സി ഇബ് റാഹിം, മുഹമ്മദ് താജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഹൊസ്ദുര്‍ഗ് എസ് ഐ വിനോദ് കുമാര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു.
കാസര്‍കോട് പെഡലേഴ്‌സ് നേതൃത്വത്തിലാണ് തൃക്കരിപ്പൂരില്‍ പൗരസ്വീകരണം ഒരുക്കിയത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച യാത്ര 46 ദിവസം കൊണ്ട് 4500 കിലോമീറ്റര്‍ പിന്നിട്ട് മഞ്ചേശ്വരം മണ്ഡലത്തില്‍ സമാപിച്ചു.തൃക്കരിപ്പൂരില്‍ നിന്നും കാഞ്ഞങ്ങാട്ടുനിന്നും സൈക്ലിസ്റ്റുകള്‍ ഇഖ്ബാലിനെ മഞ്ചേശ്വരം വരെ അനുഗമിച്ചു. യാത്ര പൊസഡിഗുമ്പേയില്‍ സമാപിച്ചു. ഇവിടെ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു സൈക്ലിസ്റ്റുകളെ സ്വീകരിച്ചു.
Keywords: Kasaragod, News, Kerala, Cherkala, Kannur, Manjeshwaram, Hosdurg, Police, Kanhangad, District Collector, A warm welcome to Iqbal, who returned from a tour of 140 Assembly constituencies in Kerala