city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്തണം: എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 30.06.2016) ചികിത്സക്കെത്തുന്ന രോഗികളെ കൊള്ളയടിക്കുന്ന മംഗളൂരുവിലെ ചില ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, കര്‍ണ്ണാടക-കേരള മുഖ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ചികിത്സ തേടി മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ എത്തുന്ന പാവപ്പെട്ട രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഏജന്റുമാരായി നിയമിച്ച് കൊള്ളയടിക്കുകയാണ്.

രോഗികളെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമ്മര്‍ദം ചെലുത്തുന്നു. നിസാര ചികിത്സക്ക് പോലും മംഗളൂരുവില്‍ അഡ്മിറ്റായാല്‍ ലക്ഷങ്ങളാണ് ഈടാക്കുന്നത്. ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വെവ്വേറെയാണ് കമ്മീഷന്‍ നല്‍കുന്നത്. വിവിധ ആക്രമങ്ങളില്‍ ഗുരുതരമായ പരിക്കേല്‍ക്കുന്നവര്‍, വാഹന അപകടങ്ങളില്‍ പെടുന്നവര്‍, ഹൃദയ സ്തംഭനം, പക്ഷാഘാതം തുടങ്ങിയ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെയാണ് മുഖ്യമായും കൊള്ളയടിക്കുന്നത്.

അടിയന്തിര ചികിത്സക്ക് ചില ആശുപത്രികളില്‍ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റു ഏജന്റുമാര്‍ക്കും നാലായിരം രൂപ മുതല്‍ മുകളിലോട്ട് ഇരുപത്തിയഞ്ചായിരം രൂപ വരെ കമ്മിഷന്‍ നല്‍കി വരുന്നുണ്ട്. ഈ തുക ആശുപത്രി മാനേജ്‌മെന്റും ഡോക്ടര്‍മാരും പാവപ്പെട്ട രോഗികളുടെ ബില്ലില്‍ നിന്നാണ് ഈടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്, മംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിക്കപ്പെടുന്ന മലയാളികളായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബില്ലടക്കാന്‍ കിടപ്പാടം വില്‍ക്കുകയോ പണയപ്പെടുത്തുകയോ, മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യേണ്ടി വരുന്നു. കേരളത്തില്‍ നിന്നുള്ള രോഗികളെ അന്യായമായി കൊള്ളയടിക്കുന്ന മംഗളൂരുവിലെ ചില ആശുപത്രി മാഫിയ സംഘങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം എസ് ടി യു മംഗളൂരുവില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ വ്യക്തമാക്കി.
രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്തണം: എ അബ്ദുര്‍ റഹ് മാന്‍

Keywords:  Mangalore, Kasaragod, Kerala, Kannur, hospital, STU, Ambulance drivers, Private hospitals, Fraud, Patients.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia