കണ്ണൂരില്‍ 9 വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 4, 2021, 15:46 IST
കണ്ണൂര്‍: (www.kasargodvartha.com 04.07.2021) കണ്ണൂരില്‍ ഒമ്പത് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ പൊലീസ് കേസെടുത്തു. രാജേഷ്-വാഹിദ ദമ്പതികളുടെ മകളാണ് അവന്തിക.
Keywords: Kannur, News, Kerala, Top-Headlines, Death, Police, Girl, Case, Hospital, 9 year old girl found dead in Kannur