Road accident | ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Aug 1, 2022, 11:52 IST
ചെറുവത്തൂർ: (www.kasargodvartha.com) ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ട് 7.30 മണിയോടെ മട്ടലായിയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ബന്ധുക്കളായ ഉപ്പള, മൊഗ്രാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ഗുരുതരമായി പരുക്കേറ്റ റീമ (20) യെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസ് (50), ഫൗസിയ (38), നസീമ (45), അബ്ദുൽ ഖാദർ ആദിൽ (16), നിദ (14), മുഹമ്മദ് ദിയ (അഞ്ച്) എന്നിവർ ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
Keywords: 7 injured in car-tanker collision, News, Cheruvathur, Top-Headlines, Kerala, Kasaragod, Road, Accident, Car, Tanker-Lorry, Injured, Hospital, Kannur, Mogral.