city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | പാനൂരില്‍ സ്‌കൂടറും ടിപര്‍ ലോറിയും കൂട്ടിയിടിച്ച് പിതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: (www.kasargodvartha.com) പാനൂരില്‍ സ്‌കൂടറും ടിപര്‍ ലോറിയും കൂട്ടിയിടിച്ച് പിതാവിനൊപ്പം സഞ്ചരിച്ച എട്ടു വയസുകാരന്‍ മരിച്ചു. പാനൂര്‍ പുത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹാദി ഹംദാന്‍ (ആദില്‍) ആണ് മരിച്ചത്. സ്‌കൂടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Accidental Death | പാനൂരില്‍ സ്‌കൂടറും ടിപര്‍ ലോറിയും കൂട്ടിയിടിച്ച് പിതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരന് ദാരുണാന്ത്യം

പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ പ്രദേശവാസികളെത്തി തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദില്‍ മരിച്ചിരുന്നു. അന്‍വറിനെ തലശ്ശേരിയിലെ ആശുപതിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords:  6 Year Old Boy Died in Road Accident, Kannur, News, Accidental Death, Injury, Hadi Hamdan, Tipper Lorry, Scooter, Hospital, Treatment, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia