കാസര്‍കോട്ട് 63.84 ശതമാനം; ചെങ്കോട്ടകളില്‍ കനത്ത പോളിംഗ്; ഏറ്റവും കുറവ് മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍
Apr 23, 2019, 16:25 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 63.84 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു. വൈകീട്ട് നാല് മണി വരെയുള്ള കണക്കാണിത്.
സിപിഎം ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗ് ആണ് നടക്കുന്നത്. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിംഗ് നടന്നത്. പയ്യന്നൂരില്‍ 72.97 ശതമാനവും കല്യാശേരിയില്‍ 68.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. മഞ്ചേശ്വരത്ത് വെറും 57.87 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. കാസര്‍കോട്ട് 59.67 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഉദുമ 61.33, കാഞ്ഞങ്ങാട് 62.74, തൃക്കരിപ്പൂര്‍ 65.61 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
Keywords: Kerala, kasaragod, news, Poll, Voters list, payyannur, Kannur, Kanhangad, Uduma, Manjeshwaram, CPM, LDF, UDF, Top-Headlines, 58.26% polling recorded in Kasargod