കണ്ണൂര്‍ വിമാനത്താവളത്തില്‍ പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ വയലിലേക്ക് മറിഞ്ഞ് 2 കുട്ടികളടക്കം 5 പേര്‍ക്ക് പരിക്കേറ്റു
Jun 19, 2019, 20:12 IST
പരിയാരം: (www.kasargodvartha.com 19.06.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ - പിലാത്തറ ബൈപ്പാസ് റോഡില്‍ ചെറുതാഴം ഭാസ്‌കരന്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. പടന്ന സ്വദേശികളായ തജീവ, സൈനബ, അബ്ദുര്‍ റഹ് മാന്‍, കുട്ടികളായ ഇര്‍ഫാന്‍ അലി, മയാസ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പരിയാരം എ എസ് ഐ സാംസന്റെ നേതൃത്വത്തില്‍ എത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗള്‍ഫില്‍ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടാന്‍ പോകുകയായിരുന്നു കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kannur, Kerala, Accident, Airport, Road, payyannur, Injured, News, 5 injured in Car accident.