ഫാസ്റ്റ് ഫുഡ് വീണ്ടും വില്ലനായി: ഷവര്‍മ പാര്‍സല്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍; ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു; ഉടമക്കെതിരെ നടപടി
Aug 26, 2019, 20:07 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.08.2019) ഷവര്‍മ വീണ്ടും വില്ലനായി. ഷവര്‍മ പാര്‍സല്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഷവര്‍മ നല്കിയ ഹോട്ടല്‍ നഗരസഭ പൂട്ടിക്കുകയും ഹോട്ടലുടമക്ക് പിഴ ചുമത്തുകയും ചെയ്തതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല മാടക്കാല്‍ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഡ്രീം ഡെസേര്ട്ടില്നിന്നും വെള്ളിയാഴ്ച വൈകുന്നേരം രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് ഖുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും ദേഹാസ്വാസ്ഥ്യവുംഛര്ദ്ദിയും അനുഭവപ്പെടുകയും ചെയ്തതിനാല്‍ ഉടുംബുന്തലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്യുകയായിരുന്നു. ഡോക്ടര്‍മാര്‍ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതിയില്‍ നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍ കെ ദാമോദരനും സംഘവും ഹോട്ടലില്‍ പരിശോധന നടത്തുകയും ഭക്ഷണശാല പൂട്ടിക്കുകയും പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Hotel, payyannur, 5 hospitalized after food poison
< !- START disable copy paste -->