Road accident | ബസും ബൈകും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Jul 31, 2022, 16:18 IST
കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ ബൈക് യാത്രക്കാരന്‍ മരിച്ചു. ചെറുകുന്ന് തറയില്‍ തയ്യൽക്കട നടത്തുന്ന ഇടക്കേപ്പുറം വടക്കെ സിസോമൻ (46) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നാണ് അപകടം നടന്നത്. മന്ന-ആലക്കോട് റോഡിലായിരുന്നു അപകടം. രണ്ടുപേരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോമന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. കണ്ണൂരിലേക്ക് പോകുകയായിരുന്നു ബസും കെഎല്‍ 13 എഎല്‍ 1814 ബൈകുമാണ് കൂട്ടിയിടിച്ചത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി വാഹനഗതാഗത തടസം നീക്കി.

Keywords: 46-year-old man died in road accident, news,Kerala, Kannur, Top-Headlines, Accident, Bus, Bike, Dead, Road, Taliparamba, Hospital, Medical college.