കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്; കാറിലുണ്ടായിരുന്ന 3 കാസര്‍കോട് സ്വദേശികളുടെ നില ഗുരുതരം
Jul 15, 2019, 17:12 IST
കണ്ണൂര്‍: (www.kasargodvartha.com 15.07.2019) ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കാറിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശികളായ മൂന്നു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അപകടം. കൊല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും, കാസര്‍കോട്ടേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാര്‍ യാത്രക്കാരും കാസര്‍കോട് ചെര്‍ക്കള സ്വദേശികളുമായ മനോജ് (30), സനല്‍ കുമാര്‍ (17), മൊയ്തു (25), ബസ് കണ്ടക്ടറും എറണാകുളം സ്വദേശിയുമായ സക്കീര്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ നിയന്ത്രണംവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ എറണാകുളം സ്വദേശി കുഞ്ഞിമോന്‍ പറയുന്നത്.
ബസ് റോഡില്‍ നിന്നും താഴെയിറക്കിയെങ്കിലും അപകടമൊഴിവാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം റോഡില്‍ മറ്റു വാഹനങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. എടക്കാട് പോലീസും ഹൈവേ പോലീസും നാട്ടുകാരും ബസ് യാത്രക്കാരും മിംസ് ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Bus, Injured, 4 injured in Bus-Car accident
< !- START disable copy paste -->