പാലത്തില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീണ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Oct 13, 2021, 15:54 IST
കണ്ണൂര്‍: (www.kvartha.com 13.10.2021) പാലത്തില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീണ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരന്‍ മല്ലിശ്ശേരില്‍ അനിലി(30) നെയാണ് കാണാതായത്. പയ്യാവ്വൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്.
കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴിയാണ് സംഭവം. നല്ല മഴ ആയതിനാല്‍ മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്നും യുവാവ് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
Keywords: News, Kerala, State, Kannur, Accident, River, Top-Headlines, Fire Force, 30-year-old man went missing after being swept away by a river in Kannur