അയല്‍വാസിയായ പതിനാലുകാരിയെയും കൂട്ടി ഇരുപത്തിരണ്ടുകാരി മുങ്ങി
Jan 2, 2018, 20:31 IST
പയ്യന്നൂര്‍: (www.kasargodvartha.com 02.01.2018) അയല്‍വാസിയായ പതിനാലുകാരിയെയും കൂട്ടി ഇരുപത്തിരണ്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനി മുങ്ങി. ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. മാതമംഗലം കൂമ്പന്തടത്തിലെ അയല്‍വാസികളായ വിദ്യാര്‍ത്ഥിനികളെയാണ് ഇക്കഴിഞ്ഞ 31-മുതല്‍ കാണാതായത്. പയ്യന്നൂരിനടുത്ത എടാട്ടെ ഒരു സ്വകാര്യ കോളജിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ (22), തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലെ 14കാരിയെയുമാണ് കാണാതായത്.
ഐശ്വര്യ സ്ഥിരമായി കോളേജിലേക്ക് പോകുമ്പോള്‍ ഒപ്പം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോകാറുള്ള പെണ്‍കുട്ടി ഐശ്വര്യയോടൊപ്പം തന്നെയാണ് വൈകിട്ട് വീട്ടില്‍ തിരിച്ചെത്താറുള്ളത്. വീട്ടില്‍നിന്നും പോകുമ്പോള്‍ ഐശ്വര്യ രണ്ട് ജോഡി ഡ്രസ്സും കൈയില്‍ കരുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലുപേക്ഷിച്ചിരുന്നു. ഐശ്വര്യയാണ് 14കാരിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മുന്‍കൂട്ടി പ്ലാന്‍ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്രയെന്ന് പോലീസ് കരുതുന്നു. ഫോണ്‍ കൈയില്‍ കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഫോണ്‍ വീട്ടിലുപേക്ഷിച്ച് സ്ഥലം വിട്ടതെന്നാണ് അനുമാനം. അടുത്തിടെ പയ്യന്നൂരും പരിസരപ്രദേശങ്ങളില്‍നിന്നും നിരവധിപേര്‍ നാടുവിട്ടത് പോലീസിന് തലവേദനയായിട്ടുണ്ട്. പലരും പോലീസില്‍ പരാതിപ്പെടാന്‍ വൈകുന്നത് ഇത്തരത്തിലുള്ള കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ വൈകുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
Keywords: Kerala, news, payyannur, Kannur, Top-Headlines, 22 year old escaped with Neighbor < !- START disable copy paste -->
ഐശ്വര്യ സ്ഥിരമായി കോളേജിലേക്ക് പോകുമ്പോള്‍ ഒപ്പം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോകാറുള്ള പെണ്‍കുട്ടി ഐശ്വര്യയോടൊപ്പം തന്നെയാണ് വൈകിട്ട് വീട്ടില്‍ തിരിച്ചെത്താറുള്ളത്. വീട്ടില്‍നിന്നും പോകുമ്പോള്‍ ഐശ്വര്യ രണ്ട് ജോഡി ഡ്രസ്സും കൈയില്‍ കരുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലുപേക്ഷിച്ചിരുന്നു. ഐശ്വര്യയാണ് 14കാരിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മുന്‍കൂട്ടി പ്ലാന്‍ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്രയെന്ന് പോലീസ് കരുതുന്നു. ഫോണ്‍ കൈയില്‍ കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഫോണ്‍ വീട്ടിലുപേക്ഷിച്ച് സ്ഥലം വിട്ടതെന്നാണ് അനുമാനം. അടുത്തിടെ പയ്യന്നൂരും പരിസരപ്രദേശങ്ങളില്‍നിന്നും നിരവധിപേര്‍ നാടുവിട്ടത് പോലീസിന് തലവേദനയായിട്ടുണ്ട്. പലരും പോലീസില്‍ പരാതിപ്പെടാന്‍ വൈകുന്നത് ഇത്തരത്തിലുള്ള കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ വൈകുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
Keywords: Kerala, news, payyannur, Kannur, Top-Headlines, 22 year old escaped with Neighbor