പുതുവഴികള്‍ തേടി സ്വര്‍ണകടത്തുസംഘം; ഗുളിക രൂപത്തിലാക്കിയ സ്വര്‍ണക്കട്ടിയുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ 2 പേര്‍ പിടിയില്‍
Jun 15, 2019, 10:05 IST
കണ്ണൂര്‍: (www.kasargodvartha.com 15.06.2019) സ്വര്‍ണക്കടത്ത് പിടിയിലാകുന്നത് പതിവായതോടെ സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടുകയാണ് സ്വര്‍ണക്കടത്തുസംഘം. ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു പേരെ കസ്റ്റംസ് വിഭാഗം പിടികൂടി. കോഴിക്കോട് സ്വദേശികളായ കണ്ടത്തില്‍ ശംസുദ്ദീന്‍, പിലാവുള്ളതില്‍ അസ്മില്‍ ഷാ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്നും 1.15 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു ഇരുവരും. ശംസുദ്ദീന്റെ കയ്യില്‍ 576 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണ ഗുളികയും മുഹമ്മദിന്റെ കയ്യില്‍ 574ഗ്രാം തൂക്കമുള്ള മൂന്ന് ഗുളികയുമാണ് ഉണ്ടായിരുന്നത്. സംശയം തോന്നി ഡി ആര്‍ ഐയും കസ്റ്റംസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, gold, 2 held with Gold in Kannur Airport
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, gold, 2 held with Gold in Kannur Airport
< !- START disable copy paste -->