പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് കുട്ടിയടക്കം രണ്ടു പേര് മരിച്ചു: അപകടം ന്യൂ മാഹി അഴിയൂരില്‍
Jun 22, 2020, 14:25 IST
കണ്ണൂര്‍: (www.kasargodvartha.com 22.06.2020) അതി ശക്തമായ മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റു രണ്ടു പേര് മരിച്ചു. മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേടിച്ചാണ് രണ്ടു പേര് മരിച്ചത്. അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപം താമസിക്കുന്ന ഇര്ഫാന് (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം.
10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മഴവെള്ളം കെട്ടിനിന്ന വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആള് സഞ്ചാരം കുറഞ്ഞ വഴിയില്‍ ലൈന്‍ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹല്‍ എടുക്കാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചില് കേട്ടാണ് ഇര്ഫാന് എത്തിയത്. ഇരുവരും അയല്‍വാസികളാണ്. മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പള്ളുര പൊലീസ് കേസെടുത്തു അപകടത്തിന് പിന്നില്‍ വൈദ്യുത വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Keywords: 2 die of electrocution from broken power line in New Mahe, Kannur, news, Top-Headlines, Dead body, Accidental Death, Police, case, Kerala.