city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Adopted | ഇനി അവര്‍ അമ്മയുടെ സ്‌നേഹത്തണലില്‍ വളരും; ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് കുട്ടികളെ ദത്തെടുത്ത് 2 ദമ്പതികള്‍; വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരുന്നവര്‍ക്ക് ആനന്ദക്കണ്ണീര്‍

കാസര്‍കോട്: (www.kasargodvartha.com) ചില്‍ഡ്രന്‍സ് ഹോമിലെ 16 വയസുള്ള രണ്ട് ആണ്‍ കുട്ടികള്‍ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക് യാത്ര തിരിച്ചു. അമ്മമടിയില്‍ തലചായ്ച്ച്, അച്ഛന്റെ കരുതലും സ്‌നേഹവും ആവോളം നുകര്‍ന്ന് ഇനി അവര്‍ വളരും. വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കാണ് കെയറിംഗ്‌സ് വെബ് പോര്‍ട്ടല്‍ മുഖാന്തിരം ആണ്‍കുട്ടികളെ ലഭിച്ചത്. ദത്തിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
                  
Adopted | ഇനി അവര്‍ അമ്മയുടെ സ്‌നേഹത്തണലില്‍ വളരും; ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് കുട്ടികളെ ദത്തെടുത്ത് 2 ദമ്പതികള്‍; വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരുന്നവര്‍ക്ക് ആനന്ദക്കണ്ണീര്‍

കുട്ടികളുടെ ദത്ത് നടപടി ക്രമങ്ങള്‍ക്കായി ഏകോപിപ്പിക്കുന്ന കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ഇവര്‍ കുട്ടികള്‍ക്കായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കെയറിംഗ്‌സ് വെബ് പോര്‍ട്ടലില്‍ ഇമ്മീഡിയേറ്റ് പ്ലേസ്‌മെന്റ് ഓപ്ഷന്‍ മുഖാന്തിരം കുട്ടികളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഡോപ്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നതടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കുട്ടികളെ ദമ്പതികള്‍ സ്വന്തമാക്കിയത്.
               
Adopted | ഇനി അവര്‍ അമ്മയുടെ സ്‌നേഹത്തണലില്‍ വളരും; ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് കുട്ടികളെ ദത്തെടുത്ത് 2 ദമ്പതികള്‍; വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരുന്നവര്‍ക്ക് ആനന്ദക്കണ്ണീര്‍

കണ്ണൂര്‍, കോട്ടയം ജില്ലകളിലെ ദമ്പതികളാണ് കുട്ടികളെ സ്വന്തമാക്കിയത്. വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി, കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ശിശു വികാസ് ഭവന്‍ എന്നിവരുടെ സംയുക്തമായുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ദത്ത് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി. കുട്ടികളുടെ പുനരധിവാസത്തിന്റെ ഭാഗമായി പ്രതേക പരിശ്രമങ്ങള്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നടത്തി വരികയായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ ബി.മോഹന്‍ കുമാര്‍, അംഗങ്ങളായ അഹമ്മദ് ഷെറിന്‍, രേണുക തങ്കച്ചി, ടിറ്റിമോള്‍ കെ ജൂലി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക്, ഹോം സൂപ്രണ്ട് ഉസ്മാന്‍, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ കെ.ഷുഹൈബ്, എം.എ.ശോഭ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം, പീഡിയാട്രിക്ക് ഡോ.നാരായണ നായിക്ക്, പ്രദീഷ് എന്നിവരും ഹോം ജീവനക്കാരും ചേര്‍ന്ന് കുട്ടികള്‍ക്കും ദമ്പതികള്‍ക്കും യാത്രയയപ്പ് നല്‍കി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Childrens, Love, Kannur, Kottayam, Family, 2 couples adopted two children from the children's home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia