ഒരു ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷത്തിലേറെ തടവ് ലഭിക്കുന്ന മാരക മയക്കുമരുന്നുമായി 2 യുവാക്കള്‍ പിടിയില്‍
Aug 1, 2018, 12:57 IST
കണ്ണൂര്‍: (www.kasargodvartha.com 01.08.2018) മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് ഫറോക്ക് കഫാത്തിലെ വാസിഖ് (24), രാമനാട്ടുകരയിലെ ദില്‍ഷാദ് (24) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മൂന്നു ഗ്രാം എംഡിഎംഎ (മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) എന്ന മാരക മയക്കുമരുന്ന് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു ഇവയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഒരാഴ്ചയ്ക്കിടെ എംഡിഎംഎ പിടികൂടുന്ന മൂന്നാമത്തെ സംഭവമാണിത്. തിങ്കളാഴ്ച ബത്തേരിയില്‍ നിന്നു 19 ഗ്രാം മയക്കുമരുന്നുമായി മുംബൈ സ്വദേശിയെയും 23 ന് രണ്ട് ഗ്രാമുമായി കണ്ണൂര്‍ ചൊവ്വ സ്വദേശിയെയും ബത്തേരിയില്‍ പിടികൂടിയിരുന്നു. ഒരു ഗ്രാം കൈവശം വച്ചാല്‍ 10 വര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കുന്ന കേസാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, 2 arrested with MDMA
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Kannur, 2 arrested with MDMA
< !- START disable copy paste -->