18 കാരിയെ തട്ടികൊണ്ടു പോവാനുള്ള മധ്യവയസ്ക്കന്റെ ശ്രമം പോലീസ് തകര്‍ത്തു
Feb 21, 2013, 14:43 IST
കാസര്‍കോട്: 18 കാരിയെ തട്ടിക്കൊണ്ടുപോവാനുള്ള മധ്യവയസ്ക്കന്റെ ശ്രമം പോലീസിന്റെ ഇടപെടലിനെതുടര്‍ന്ന് പരാജയപ്പെട്ടു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് ബുധനാഴ്ച രാത്രി സംശയസാഹചര്യത്തില്‍ പെണ്‍കുട്ടിയെയും പുരുഷനെയും കണ്ടത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും മഞ്ചേശ്വരം സ്വദേശിനിയായ പെണ്‍കുട്ടിയും റെയില്‍വേസ്റ്റേഷനില്‍ കറങ്ങിനടക്കുന്നതും മണിക്കൂറുകളോളം ശൃംഗരിക്കുന്നതും ശ്രദ്ധയില്‍പെട്ട യാത്രക്കാരും സ്റ്റേഷന് മാസ്റ്ററും സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
റെയില്‍വേ പോലീസ് ഇരുവരേയും ചോദ്യംചെയ്തപ്പോള്‍ ട്രെയിന്‍ യാത്രക്കാരായിരുന്ന തങ്ങള്‍ മംഗലാപുരത്ത് വെച്ചാണ് പരിചയപെട്ടതെന്ന് ഇരുവരും പറഞ്ഞു. പെണ്‍കുട്ടിയെ താന്‍ മംഗലാപുരത്ത് തിരിച്ച് കൊണ്ടുവിടാമെന്ന് ഏറ്റിരുന്നതായും മധ്യവയസ്ക്കന് പോലീസിനോട് പറഞ്ഞു.
ഇതോടെ പോലീസിന്റെ സംശയം വര്‍ധിക്കുകയും അവര്‍ വനിതാസെല്ലില്‍ വിവരമറിയിക്കുകയും ചെയ്തു. വനിത എസ്.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെയും മധ്യവയസ്ക്കനെയും സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്യുകയും പിന്നീട് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. പെണ്‍കുട്ടി മഞ്ചേശ്വരം സ്വദേശിനിയാണെന്നും മംഗലാപുരത്തെ ഒരുവീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണെന്നും പറയുന്നു
Keywords: Railway station, Girl, Police, Kasaragod, Kannur, Kerala, Railway Police, RPF, Youth, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.