'പീഡനത്തിന് ഇരയായതിൽ മനംനൊന്തു'; എലിവിഷം കഴിച്ചനിലയിൽ കണ്ടെത്തിയ 16 കാരി മരണത്തിന് കീഴടങ്ങി
Jan 14, 2022, 16:13 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.01.2022) എലിവിഷം കഴിച്ചനിലയിൽ കണ്ടെത്തിയ 16 കാരി മരണത്തിന് കീഴടങ്ങി. പീഡനത്തിന് ഇരയായതിൽ മനംനൊന്ത് വിഷം കഴിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വെള്ളിയാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം പൊലീസിൻ്റെ അപേക്ഷ പ്രകാരം ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിരുന്നു. പ്ലസ് വണിന് പഠിക്കുന്ന സമയത്ത്, സൗഹൃദം നടിച്ച് 17 കാരൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

Keywords: News, Kerala, Kasaragod, Girl, Suicide, Died, Vellarikundu, Molestation, Police, Kannur, Top-Headlines, Medical College, Hospital, Complaint, 16 year old girl died.
< !- START disable copy paste -->