ബസില്‍ കടത്തിയ 10,710 പാക്കറ്റ് പാന്‍മസാലയുമായി കണ്ണൂര്‍ സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍
Sep 1, 2014, 20:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.09.2014) കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 10,710 പാക്കറ്റ് പാന്‍മസാല ഉല്‍പന്നങ്ങള്‍ മഞ്ചേശ്വരത്ത് എക്‌സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചൊവ്വ സ്വദേശി സുന്ദരന്‍ (60) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സിഐ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനിയിലാണ് കൂള്‍ എന്ന പേരിലുള്ള പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു പ്രതിയുടെ ലക്ഷ്യം.
മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ചൊവ്വയിലേക്ക് കടത്തുകയായിരുന്നു ഇതെന്ന് എക്‌സൈസ് പറഞ്ഞു. കോഴിക്കോട്, ബാലുശ്ശേരി പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് കൊണ്ടുപോയതെന്ന് സുന്ദരന്‍ പറഞ്ഞതായി എക്‌സൈസ് സംഘം വെളിപ്പെടുത്തി. ആകര്‍ഷകമായ പാക്കറ്റുകളിലാണ് പുകയില ഉല്‍പന്നങ്ങള്‍ നിറച്ചിരുന്നത്.
വലിയ പാക്കറ്റിനകത്ത് നിരവധി ചെറുപാക്കറ്റുകളും അതിനകത്ത് അതിലും ചെറിയ പാക്കറ്റുകളും അടങ്ങുന്നതായിരുന്നു ഇവ. കാഴ്ചയില്‍ തുണിക്കെട്ടാണെന്ന് തോന്നുന്ന രീതിയിലായിരുന്നു ബസിന്റെ സീറ്റിനടിയില്‍ പാന്‍മസാല പാക്കറ്റ് ഒളിപ്പിച്ചു വെച്ചിരുന്നത്.
പാന്‍മസാല പിടികൂടിയ സംഘത്തില്‍ സിഐ ക്ക് പുറമെ രാജീവ്, അശോകന്‍, കൃഷ്ണ, പ്രജിത്ത്, പ്രമോദ് കുമാര്‍ എന്നീ എക്‌സൈസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പാന്‍മസാല ഉല്‍പന്നങ്ങളുടെ നിരോധനം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Manjeshwaram, Arrest, Accuse, Kerala, Kannur, Bus, Panmasala, Sundaran.