പത്തുലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ കുതിപ്പ്
Sep 11, 2019, 00:02 IST
കണ്ണൂര്‍: (www.kasargodvartha.com 10.09.2019) വിമാനത്താവളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഒന്‍പതു മാസത്തിനകം 10 ലക്ഷം യാത്രക്കാരെന്ന നേട്ടമാണ് കിയാല്‍ കൈവരിച്ചത്. സിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദുര്‍ഗ തോട്ടേന്‍ ആണ് 10 ലക്ഷാമത്തെ യാത്രക്കാരി.
ദുര്‍ഗയും അച്ഛന്‍ സതീശന്‍, അമ്മ രജനി, സഹോദരന്‍ ആദിത്യന്‍ എന്നിവര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്. കിയാല്‍ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ രാജേഷ് പൊതുവാള്‍ ദുര്‍ഗയ്ക്കു മൊമെന്റോ നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
Keywords: Kerala, Kannur, news, Airport, Top-Headlines, 1 Million passengers completed in Kannur