ബൈക്ക് യാത്രക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Mar 20, 2012, 16:16 IST
ഞായറാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. സുഹൃത്ത് ശ്യാമിനൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട് സൗത്തിലെത്തിയതായിരുന്നു റികേഷ്. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനെതുടര്‍ന്ന് വാഹനം നിര്‍ത്തിയശേഷം ശ്യാം ഇന്ധനം വാങ്ങാന്‍ പോയ സമയത്ത് റികേഷിനെ സമീപിച്ച രണ്ടംഗ സംഘം എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചുകൊണ്ട് അക്രമം നടത്തുകയായിരുന്നു. റികേഷിനെ ഇരുവരും വടിവാള്‍ കൊണ്ട് വെട്ടുന്ന സമയം അതുവഴി ബൈക്കില്‍ വന്ന കരുവളത്തെ സുധി അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ സുധിക്കും മര്‍ദ്ദനമേറ്റു. റികേഷും സുധിയും പിന്നീട് ഗുണ്ടാസംഘത്തിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
റികേഷിനെ ഇടത് കൈക്ക് വെട്ടേറ്റ നിലയില്‍ കൊവ്വല്‍ പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുശാല്‍ നഗറില്‍ കേബിള്‍ ജോലിക്കാരനാണ് അക്രമത്തിനിരയായ റികേഷ്.
Keywords: kasaragod, Kanhangad, Youth, Stabbed