നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് സി.ഐ. ഓഫീസ് ധര്‍ണ
Oct 2, 2012, 13:27 IST
കാഞ്ഞങ്ങാട്: മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ല വകുപ്പുകള്‍ചേര്‍ത്ത് പീഡിപ്പിക്കുകയും തീവ്രവാദ സംഘടനകളെയും നേതാക്കളെയും താലോലിക്കുകയും പട്ടാളവേഷ വിവാദത്തില്‍ ഉന്നത ഉദ്യോഗസ്ഥന്മാരെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിലെ പീഡന പ്രതി കുറുപ്പ് അടക്കമുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന കാഞ്ഞങ്ങാട് സി.ഐ. കെ.വി. വേണുഗോപാലിന്റെ നീതി നിഷേധത്തിനും ഇരട്ടത്താപ്പ് നയത്തിനുമെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് ഒക്‌ടോബര്‍ അഞ്ചിന് 2.30 ന് സി.ഐ.ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ സംബന്ധിക്കും. പി.കെ. അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് തീരുമാനമെടുത്തത്. നൗഷാദ് കൊത്തിക്കാല്‍, യു.വി. ഇല്ല്യാസ്, പി. ശിഹാബ്, കെ. ഹംസ, യു.വി.ഹനീഫ, ഷൗക്കത്തലി തായല്‍, ഇഖ്ബാല്‍, കുല്‍ബുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Muslim Youth League, Fake case, Harassment, Protest, Rally, CI office, Kasaragod, Kerala, Malayalama news