പ്രവത്തകരെ കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം: യൂത്ത്‌ലീഗ്
May 30, 2012, 21:51 IST
കാസര്‍കോട്: കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷനില്‍പ്പെട്ട സ്റ്റേഷനുകളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരന്തരമായി മുസ്‌ലിം ലീഗ്പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പീഡിപ്പിക്കുകയാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെവധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ സംരക്ഷണം നല്‍കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതിനുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തപോലെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. പെരുമാറുന്നത്. പോലീസിന്റെ ഇത്തരം തരംതാണ നിലപാടുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരത്തിന് മുസ്‌ലിം യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കാഞ്ഞങ്ങാട് അക്രമത്തെ കുറിച്ച് സ്‌പെഷല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സംഭവത്തിലെ സി.പി.എം. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം. ഷെരീഫ്, യൂസുഫ് ഉളുവാര്‍, എം.പി.ജാഫര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, മമ്മു ചാല, എ.കെ.ആരിഫ്, ഷാഹുല്‍ഹമീദ് ബന്തിയോട്, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, പി.ഹക്കീം മീനാപ്പീസ്, എന്‍. ശംസുദ്ദീന്‍, ബാത്തിഷ പൊവ്വല്‍, എം.ടി.പി. ഷൗക്കത്തലി, ടി.കെ. സലാം, നിസാം പട്ടേല്‍, ഹാരിസ് തൊട്ടി, മുഹമ്മദ്കുഞ്ഞി പെരുമ്പള, പി.ഡി.എ. റഹ്മാന്‍, നൗഷാദ് കൊത്തിക്കാല്‍, മന്‍സൂര്‍മല്ലത്ത്, മുഹമ്മദ് ഷ മുക്കൂട്, സെഡ്.എ. കയ്യാര്‍, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ബി.എ. റഹ്മാന്‍ ആരിക്കാടി സംബന്ധിച്ചു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
Keywords: Youth League, Police, Case, Kanhangad, Kasaragod