മണല്‍ കടത്ത് സംഘത്തിന്റെ ലോറി കയറി തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍
Aug 26, 2015, 09:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/08/2015) മണല്‍ കടത്ത് സംഘത്തിന്റെ ലോറി കയറി തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു. പടന്നക്കാട് കരുവളത്തെ രാജന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ നിധീഷ് എന്ന മണിയന്‍ (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പടന്നക്കാട് കരുവളത്ത് ലോറിയില്‍ പൂഴി നിറച്ച ശേഷം നിധീഷ് ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു.
പോലീസിന്റെ പട്രോളിംഗ് നടക്കുന്നതില്‍ നിരീക്ഷണസംഘത്തില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ ലോറി ലക്ഷ്യസ്ഥാനത്തേക്ക് പോകാറുള്ളൂ. പുലര്‍ച്ചെ മൂന്നു മണിയോടെ നിരീക്ഷണസംഘത്തിന്റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയ ലോറി ഡ്രൈവര്‍ പൂഴിവാരല്‍ തൊഴിലാളിയായ യുവാവ് ലോറിക്കടിയില്‍ കിടന്നുറങ്ങുന്ന കാര്യമറിയാതെ അമിത വേഗതയില്‍ ലോറി മുന്നോട്ട് എടുക്കുമ്പോള്‍ ലോറിയുടെ ചക്രം വയറിലൂടെ കയറിയിറങ്ങി നിധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
18 ഓളം തൊഴിലാളികളാണ് പടന്നക്കാട് കരുവളത്തെ അനധികൃത പൂഴിയെടുപ്പ് കേന്ദ്രത്തില്‍ ജോലി ചെയ്ത് വന്നിരുന്നത്. മാസങ്ങളായി ഇവിടെ നിന്നും പൂഴികടത്തി വരികയായിരുന്നു. കൂടെയുള്ള തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവര്‍ ചാളക്കടവിലെ ഹനീഫയെയും അപകടം വരുത്തിയ കെ എല്‍ 13 എന്‍ 9767 നമ്പര്‍ ലോറിയും ക്‌സറ്റഡിയിലെടുത്തു. നിധീഷിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങള്‍: അഖില്‍, നിധിന്‍.
Keywords: Kanhangad, Kasaragod, Kerala, Death, Lorry, Driver, Youth dies in lorry accident.
Advertisement: