ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഘരാവോ ചെയ്തു
Jul 6, 2012, 16:46 IST
കാഞ്ഞങ്ങാട്: മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി വൈകിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഘരാവോ ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30മണിയോടെ മീനാപ്പീസ് കടപ്പുറത്തെ ഓഫീസിലാണ് ഡെപ്യൂട്ടി ഡയറക്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നില്‍ വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാര്‍, ജനറല്‍ സെക്രട്ടറി സാദിഖ് മൗവ്വല്‍, മനാഫ്, ജലീല്‍ കാര്‍ത്തിക, മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശ്വാസപദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

Keywords: Youth congress, Fisheries deputy director, Protest, Kanhangad, Kasaragod