പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാനാവശ്യപ്പെട്ട് യുവാവിനെ മര്‍ദിച്ചു
Aug 31, 2012, 23:33 IST
കാഞ്ഞങ്ങാട്: പെണ്‍കുട്ടിയുമായുള്ള ബന്ധമൊഴിയാന്‍ വിസമ്മതിച്ച യുവാവിനെ ഓട്ടോ തടഞ്ഞ് ആക്രമിച്ചു. പുതിയകോട്ടയിലെ ഗംഗാധരന്റെ മകന്‍ ഗണേശനാണ് (24) അക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് ടിബി റോഡ് ജംഗ്ഷനിലാണ് സംഭവം.
രാവണീശ്വരം മുക്കൂട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഗണേശന്‍ പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ടുപേരുടെയും വിവാഹം നടത്തി തരാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഗണേശന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പലതവണകളായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗണേശുമായുള്ള വിവാഹാലോചനയില്‍ നിന്നും പിന്മാറി. അതേസമയം പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന നിലപാടില്‍ ഗണേശന്‍ ഉറച്ചു നിന്നു.

വ്യാഴാഴ്ച രാത്രി ഓട്ടോയുമായി പോവുകയായിരുന്ന ഗണേശനെ ടിബി റോഡ് ജംഗ്ഷനില്‍ നാലംഗ സംഘം ഓട്ടോ തടഞ്ഞ ശേഷം പുറത്തിറക്കി മര്‍ദിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടാണ് സംഘം ഗണേശനെ ആക്രമിച്ചത്. പരിക്കേറ്റ ഗണേശനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Youth, Attacked, Love, Marriage, Girl, Kanhangad, Kasaragod