മൊബൈല്‍ തകരാറിലായത് ചോദ്യം ചെയ്ത യുവാവിന്റെ തലയ്ക്കടിച്ചു
Jun 11, 2012, 11:20 IST
കാഞ്ഞങ്ങാട്: 500 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ തകരാറിലായത് ചോദ്യം ചെയ്തതിന് യുവാവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പെരിയ അരമണ്ടക്കല്‍ വൈര്യന്റെ മകന്‍ സുരേഷിനെയാണ്(30) പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷ് അയല്‍വാസിയായ പ്രതീഷില്‍ നിന്നും 500 രൂപയ്ക്ക് മൊബൈല്‍ വാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കകം മൊബൈല്‍ തകരാറിലായി. ഇതിനെ ചൊല്ലി സുരേഷും പ്രതീഷും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. അതിനിടെ ശനിയാഴ്ച രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന സുരേഷിനെ പ്രതീഷ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
Keywords: Attack, Youth, Periya, Kasaragod, Kanhangad