പറമ്പില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദ്ദിച്ചു
Jun 2, 2012, 12:00 IST
കാഞ്ഞങ്ങാട്: പറമ്പില്‍ അതിക്രമിച്ച് കയറിയുള്ള മര്‍ദ്ദനത്തില്‍ നമ്പ്യാര്‍ കൊച്ചിയിലെ രാമന്‍ നമ്പ്യാരുടെ മകന്‍ ആര്‍ ചന്ദ്രന് (40) പരിക്കേറ്റു. ചെരളത്തെ പവിത്രനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ചന്ദ്രന്‍ പരാതിപ്പെട്ടു.
ചന്ദ്രന്റെ സഹോദരിയോട് ജോലി പറമ്പിലെ ജോലി ഏറ്റെടുക്കാമെ ന്ന് പറഞ്ഞ് പവിത്രന്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നു. എന്നാല്‍ ജോലി ചെയ്യാന്‍ പ വിത്രന്‍ വരാത്തതിനെ ചന്ദ്രന്‍ ചോദ്യംചെയ്ത വിരോധമാണ് അക്രമത്തിന് കാരണമായത്. ചന്ദ്രനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kanhangad, Attack, Youth