കെ.എസ്.ടി.പി തീരദേശ റോഡ് നിര്‍മാണം ആശാസ്ത്രീയമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി
Mar 2, 2015, 14:17 IST
ചെമ്മനാട്: (www.kasargodvartha.com 02/03/2015) കെ.എസ്.ടി.പി നിര്‍മിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് സമ്മേളനം ആരോപിച്ചു. ജനസാന്ദ്രത ഏറിയ നിരവധി സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ദിവസേന യാത്രചെയ്യുന്ന തീരദേശ റോഡില്‍ ഒരു സുരക്ഷാ സംവിധാനവും ഒരുക്കാതെയുള്ള കെഎസ്ടിപിയുടെ നിര്‍മാണം അപകടം വിളിച്ചു വരുത്തുന്നതാണ്.
കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 10 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത റോഡാണ് കെഎസ്ടിപി നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അന്താരാഷ്ട്രനിലവാരമുള്ള റോഡ് നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിര്‍മിക്കുന്ന റോഡ് എങ്ങനെ അന്താരഷ്ട്ര നിലവാരമുള്ളതാവുമെന്നും സമ്മേളനം ചോദിച്ചു.
കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ റോഡ് പൂര്‍ണമായും ഡിവൈഡര്‍ സ്ഥാപിക്കണം, സ്‌കൂള്‍ പരിസരങ്ങളില്‍ റോഡില്‍ ഇരുവശത്തും കൈവരിയോടുകൂടിയ ഫൂട്പാത്ത് നിര്‍മിക്കണം, റോഡ് ടാര്‍ചെയ്ത വീതിയില്‍ മാത്രമാണ് പുതിയ കള്‍വേര്‍ട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇതു കാരണം വാഹനങ്ങള്‍ കള്‍വേര്‍ട്ടിലിടിച്ച് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. പഴയ കള്‍വേര്‍ട്ടുകളുടെ വീതി വര്‍ധിപ്പിക്കാത്തതും അപകടത്തിന് കാരണമാവും. കോടികള്‍ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതി കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരും കെ എസ് ടി പിയുടെയും ജാഗ്രതപുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം വെല്‍ഫെയര്‍പാര്‍ട്ടി ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കും. ജില്ലാ വൈസ് പ്രസിഡണ്ട് സിഎച്ച് മുത്തലിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, അബ്ദുല്‍ ലത്വീഫ്, പി.കെ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kanhangad, Road, Construction Plan, Oommen Chandy, Inauguration, Chemnad, Divider, KSTP Road.