വുഡന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയം ഉദ്ഘാടനം ഞായറാഴ്ച
May 26, 2012, 22:09 IST
കാഞ്ഞങ്ങാട്: ജില്ലയില്‍ ആദ്യമായി വുഡന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയം നിര്‍മ്മാണം. കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെമ്മട്ടം വയല്‍ ബല്ലാ ഈസ്റ്റ് ഗവ. സ്‌കൂളിന് സമീപത്താണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.
ഈ രംഗത്ത് ഏറെ പിന്നോക്കമുള്ള ജില്ലയെ ഉന്നത നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യമുള്ള സ്റ്റേഡിയം പണി കഴിപ്പിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് ക്യാമ്പുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്യുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് പത്ത് മണിക്ക് പി. കരുണാകരന്‍ എം.പി. നിര്‍വ്വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ മുഖ്യാതിഥികളായിരിക്കും. പൊതു പ്രവര്‍ത്തകനായിരുന്ന കെ. വിട്ടല്‍ ഷേണായിയുടെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുക. പത്രസമ്മേളനത്തില്‍ ഡോ. കെ. പ്രഭാകര ഷേണായി, കെ.രീവന്ദ്രന്‍, എം.കെ. വിനോദ് കുമാര്‍, അഡ്വ. ദിനേശ് കുമാര്‍ സംബന്ധിച്ചു.
Keywords: Wooden shuttle badminton stadium, Chemmattamvayal, Kanhangad