കുടുംബ വഴക്കിനിടെ വീട്ടമ്മ കിണറ്റില്‍ ചാടി
Apr 24, 2015, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/04/2015) വീട്ടില്‍ മക്കളുമായുണ്ടായ കുടുംബ വഴക്കിനിടെ 12 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കരിവെള്ളൂരിനടുത്ത് പാലക്കുന്ന് ചെറുമൂലയിലെ കൊട്ടില വീട്ടില്‍ ഗോപിയുടെ ഭാര്യ ഗൗരി (48) ആണ് വെള്ളിയാഴ്ച പുലര്‍ചെ വീടിന് മുന്‍ വശത്തെ ഒഴിഞ്ഞ പറമ്പിലെ കിണറില്‍ ചാടിയത്.
കിണറ്റില്‍ വെള്ളം കുറവായിരുന്നു. ഒരു മണിക്കൂറിലധികം കിണറ്റില്‍ കുടുങ്ങിയ ഗൗരിയെ തൃക്കരിപ്പൂര്‍ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ ഫയര്‍മാന്‍മാരായ രാജന്‍ തൈവളപ്പില്‍, പി. രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ വടം കെട്ടിയാണ് രക്ഷപ്പെടുത്തിയത്.

Keywords : Trikaripur, Kasaragod, Kanhangad, Kerala, Well, Fire force, Gouri, Woman rescued by Fire force from well.