യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അക്രമിച്ച് കൈയ്യൊടിച്ചു
Apr 6, 2013, 12:25 IST
കാസര്‍കോട്: യുവതിയെ മദ്യലഹരിയിലെത്തിയ ഭര്‍തൃബന്ധുക്കള്‍ അടിച്ച് കൈയ്യൊടിച്ചു. പുത്തിഗെ മുണ്ടാന്തടുക്കയിലെ ശങ്കരയുടെ ഭാര്യയും മഞ്ചഗൗഡയുടെ മകളുമായ ദിവ്യശ്രീ (26) യെയാണ് അക്രമിച്ചത്. കാഞ്ഞങ്ങാട്ടെ പാന്‍ടെക്കിന് കീഴിലുള്ള സുരക്ഷയിലെ ജീവനക്കാരിയാണ് ദിവ്യശ്രീ.
വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍തൃസഹോദരന്‍ സുന്ദരനും, ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ കൊറഗയും ചേര്‍ന്നാണ് അക്രമിച്ചതെന്ന് ദിവ്യശ്രീ കുമ്പള പോലീസിലും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ ആരോപിച്ചു.
ദിവ്യശ്രീയുടെ ഒമ്പതും ആറും വയസുള്ള കുട്ടികള്‍ കശുമാവില്‍ ഊഞ്ഞാലാടി കളിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇരുവരും ദിവ്യശ്രീയെ വഴക്ക് പറയുകയും പിന്നീട് വീട്ടില്‍ കയറി കൈ അടിച്ചൊടിക്കുകയുമായിരുന്നുവെന്ന് ദിവ്യശ്രീ പറഞ്ഞു. യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Attack, Police, Women, Kanhangad, Case, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.