അടിയേറ്റ ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ കയറി വീണ്ടും മര്‍ദിച്ചു
Dec 18, 2012, 16:46 IST
കാഞ്ഞങ്ങാട്: അടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ കയറി വീണ്ടും മര്‍ദിച്ചു. വെള്ളിക്കോത്തെ സുഹ്‌റ(29)യ്ക്കാണ് ഭര്‍ത്താവ് ഉമ്പായിയുടെ മര്‍ദ്ദനമേറ്റത്.
ഞായറാഴ്ച വൈകുന്നേരം ഉമ്പായി മദ്യലഹരിയില്‍ സുഹ്‌റയെ മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായ സുഹ്‌റയെ തിങ്കളാഴ്ച വൈകുന്നേരം ഉമ്പായി ആശുപത്രിയില്‍ കയറി വീണ്ടും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച മകളെയും ഉമ്പായി മര്‍ദ്ദിച്ചു. ഇതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്പായിയെ ആശുപത്രി ജീവനക്കാര്‍ മുറിയിലിട്ട് പൂട്ടുകയും ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി ഉമ്പായിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രി ജീവനക്കാരുടെ പിടിയില്‍ നിന്നും കുതറിമാറാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
Keywords : Kanhangad, Husband, Wife, Attack, Hospital, Suhara, Umbai, Police, Hosdurg, Room, Run, Hospital Attenders, Malayalam News, Kerala.