ആബിദ് ആറങ്ങാടിക്ക് എം.എസ്.എഫ് സ്വീകരണം നല്‍കി
Jun 16, 2012, 09:30 IST
എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുത്ത ആബിദ് ആറങ്ങാടിക്ക് എം.എസ്.എഫ് കൂളിയങ്കാല്‍ ശാഖ കമ്മിറ്റിയുടെ ഉപഹാരം വാര്‍ഡ് പ്രസിഡന്റ് ടി.പി അബ്ദുള്ള നല്‍കുന്നു. |
കൂളിയങ്കാല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ശാഖാ പ്രസിഡന്റ് ഷാക്കിറിന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് ലീഗ് പ്രസിഡന്റ് ടി.പി. അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. പരീക്ഷ വിജയികള്‍ക്കു കൂളിയങ്കാല്‍ ജമാഅത്ത് പ്രസിഡന്റ് കണ്ടത്തില്‍ യൂസഫ് ഹാജി ഉപഹാരം നല്‍കി. ടി.മുഹമ്മദ് കുഞ്ഞി, സുഹൈല്‍, ഇജാസ്.പി.വി, ജാബിര്‍.ടി, മനാസ്, റാഫിദ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kanhangad, Welcome ceremony, MSF