city-gold-ad-for-blogger
Aster MIMS 10/10/2023

വേണം, ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കും സ്ത്രീധനത്തിനും എതിരെ കര്‍ശന നടപടി: മെട്രോ മുഹമ്മദ് ഹാജി

(പ്രസിഡണ്ട് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് )

(www.kasargodvartha.com 27.09.2014) കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി വിവാഹധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തു വരികയാണ്. സംയുക്ത ജമാഅത്തിനു കീഴിലെ 70 ജമാഅത്തുകളിലും ഈ തീരുമാനം ശക്തമായി നടപ്പിലാക്കി വരികയും ചെയ്യുന്നു.

ഗാനമേള, ബൈക്ക് റൈസ്, പടക്കം പൊട്ടിക്കല്‍ തുടങ്ങിയ തോന്നിവാസങ്ങള്‍ ജമാഅത്ത് പരിധിയിലില്ല. പെണ്ണുകാണല്‍, നിശ്ചയം, തൊട്ടില്‍ കെട്ടല്‍ എന്നിങ്ങനെയുള്ള ചടങ്ങുകള്‍ അതീവ ലളിതമാക്കാനും നിര്‍ദേശമുണ്ട്. ഈ തീരുമാനങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് ജമാഅത്ത് കൈക്കൊണ്ടു വരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ജമാഅത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

വിവാഹത്തില്‍ ധൂര്‍ത്തു കാട്ടുന്നതും ആഭാസച്ചടങ്ങുകള്‍ നടത്തുന്നതും അനിസ്ലാമികമാണ്. നിക്കാഹ് പള്ളിയില്‍ വെച്ച് നടത്തുന്നത് ശ്രേഷ്ഠമാണ്. പ്രവാചക സരണി പിന്‍പറ്റുന്നതാണത്. പള്ളിക്കു പുറത്തു വെച്ചായാലും ചടങ്ങ് അതു പ്രകാരം തന്നെയാണ് നടക്കുന്നത്. എതിര്‍ക്കപ്പെടേണ്ട സംഗതി വിവാഹ സദ്യയിലെ ധൂര്‍ത്തും ആഭാസങ്ങളുമാണ്. ഇപ്പോഴത്തെ സ്ത്രീധന സമ്പ്രദായം തന്നെ ഇസ്ലാമിക ചര്യകള്‍ക്ക് വിരുദ്ധമാണ്. ഇതിനൊക്കെ മാറ്റം വരണം.

വിവാഹം കഴിക്കുന്ന യുവതിക്ക് മഹര്‍ കൊടുക്കണമെന്നാണ് ഇസ്ലാം പറയുന്നത്. അല്ലാതെ അവളുടെ മാതാപിതാക്കളെയും ബന്ധുക്കളേയും പാപ്പരാക്കിയും കണ്ണീരു കുടിപ്പിച്ചും വിലപേശി സ്ത്രീധനം വാങ്ങണമെന്നല്ല. വന്‍ സ്ത്രീധനം വാങ്ങി പെണ്‍ വീട്ടുകാരുടെ ചെലവില്‍ കല്യാണം ധൂര്‍ത്തിന്റെ മാമാങ്കമാക്കുന്നവന്‍ അതിനെ എങ്ങനെ ന്യായീകരിച്ചാലും അത് മതവിരുദ്ധം തന്നെ. അയല്‍ വീട്ടിലും കുടുംബത്തിലും സ്തീധനം നല്‍കാനില്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെ പാവപ്പെട്ട പെണ്‍കുട്ടികള്‍ പുരനിറഞ്ഞു നില്‍ക്കുകയാണെന്ന കാര്യം അവര്‍ ഉള്‍ക്കൊള്ളണം. പാവങ്ങളെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കിലും അവരെ സങ്കടപ്പെടുത്തുകയെങ്കിലും ചെയ്യാതിരിക്കാമല്ലോ.

വിവാഹമെന്ന ജീവിതത്തിലെ ആനന്ദവേളകളെ യാതനയുടെയും കടബാധ്യതകളുടെയും ധൂര്‍ത്തിന്റെയും ആഭാസങ്ങളുടെയും വേദിയാക്കുന്നവര്‍ ചുറ്റുപാടും ഒന്ന് കണ്ണോടിക്കണം. അവിടെ കാണാം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കണ്ണീര്‍ക്കാഴ്ചകള്‍. ധൂര്‍ത്തു വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാത്തതു പോലെ തന്നെ പ്രധാനമാണു പണമില്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാത്ത സ്ഥിതി തടയേണ്ടതും.

പവിത്രമായ കുടുംബ ബന്ധത്തിനു നാന്ദികുറിക്കുന്ന ഒരു കരാറാണ് വിവാഹം. അത് ലളിതവും മഹത്വവും പാവനവും ആകണം. അത് കുടുംബത്തിനും സമുദായത്തിനും നാടിനും ആനന്ദം പ്രദാനം ചെയ്യുന്നതാകുന്നതിനു പകരം വഴിതടസ്സപ്പെടുത്തുന്നതും നഷ്ടം വരുത്തുന്നതും ഭക്ഷണം പാഴാക്കുന്നതും മതവിരുദ്ധവും ആയാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.

നിക്കാഹ് പള്ളിയിലൊതുക്കണമെന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ധൂര്‍ത്തിനെതിരായ മുസ്ലിം ലീഗ് പ്രമേയവും യൂത്ത് ലീഗ് ക്യാമ്പയിനും ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നാണ് എന്റെ അഭിപ്രായം. കാസര്‍കോട്‌വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് നടന്നുവരുന്ന സംവാദവും നല്ല കാര്യമാണ്. മുസ്ലിംകളുടെ വിവാഹത്തിലെ ലാളിത്യം ഇതര സമുദായവും പിന്‍പറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടു പോകണം. അങ്ങനെ സമൂഹത്തിനു തന്നെ ദിശാബോധം നല്‍കാന്‍ പര്യാപ്തമായ നിലയിലേക്ക് മുസ്ലിം വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും മാറണമെന്നാണ് എനിക്ക് ഉദ്‌ബോധിപ്പിക്കാനുള്ളത്.

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വേണം, ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കും സ്ത്രീധനത്തിനും എതിരെ കര്‍ശന നടപടി: മെട്രോ മുഹമ്മദ് ഹാജി

Keywords : Kasaragod, Kanhangad, Wedding days, Muslim-league, Metro Muhammed Haji,Wedding anti extravagance campaign- Metro Muhammed Haji. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL