കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് മാലിന്യ കൂമ്പാരം
Jun 29, 2012, 17:02 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. ഇതുമൂലം തീവണ്ടി യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലാണ്. റെയില്‍വേ സ്റ്റേഷനിലെ കാന്റീനില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങളും മറ്റും സ്റ്റേഷന്‍ പരിസരത്ത് കെട്ടിക്കിടക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ കക്കൂസിന്റെ പൈപ്പ് പൊട്ടി അരിമല ഹോസ്പിറ്റലിന് സമീപത്തെ വെള്ളക്കെട്ടിലേക്ക് മലിനജലം ഒഴുകുകയാണ്. ഇതുകാരണം വെള്ളക്കെട്ടില്‍ കൊതുകുകളും കൂത്താടികളും നുരയ്ക്കുന്നുണ്ട്. അസഹ്യമായ ദുര്‍ഗന്ധംകാരണം ഇതുവഴി നടന്നുപോകാന്‍ യാത്രക്കാര്‍ വളരെയധികം പ്രയാസപ്പെടുകയാണ്.
റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് സമീപത്തും ചുറ്റുവട്ടത്തുമായി മാലിന്യങ്ങള്‍ പെരുകിയതിനുപുറമെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് ഇരുവശങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍നിന്നും നിത്യവും മലിനജലം റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിലൂടെ ഒഴുകുകയാണ്. മത്സ്യമാര്‍ക്കറ്റിന് സമീപത്തുള്ള മാലിന്യകുളങ്ങള്‍ വ്യാഴാഴ്ച പെയ്ത കനത്ത മഴയോടെ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്.
ശക്തമായ മഴവന്നാല്‍ മാലിന്യങ്ങളത്രയും അടുത്തുള്ള പറമ്പുകളിലേക്കാണ് ഒഴുകിപോകുന്നത്. മാലിന്യാവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ച് കൊണ്ടുപോകുന്നതുമൂലം അടുത്തുള്ള കിണറുകള്‍പോലും മലിനമാകുന്നുണ്ട്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റും റെയില്‍വേ സ്റ്റേഷന്‍ പരിസരവും അടിയന്തിരമായി ശുചീകരിച്ചില്ലെങ്കില്‍ കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാരകമായ സാംക്രമിക രോഗങ്ങള്‍ വ്യാപിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Keywords: Wastes, Railway station, Kanhangad, Kasaragod