പാര്‍ട്ടി രഹസ്യങ്ങള്‍ ചോരുന്നു; ഏരിയാകമ്മിറ്റി യോഗത്തില്‍ വി.എസ് പക്ഷത്തിന് രൂക്ഷവിമര്‍ശനം
Jul 24, 2015, 20:30 IST
നീലേശ്വരം: (www.kasargodvartha.com 24/07/2015) വെള്ളിയാഴ്ച നടന്ന സിപിഎം നീലേശ്വരം ഏരിയാകമ്മറ്റി യോഗത്തില്‍ വി.എസ് പക്ഷത്തിന് രൂക്ഷവിമര്‍ശനം. സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവനാണ് മേല്‍കമ്മറ്റിക്കുവേണ്ടി യോഗത്തില്‍ പങ്കെടുത്തത്.
ഏരിയാ സെക്രട്ടറിയെ താക്കീത് ചെയ്ത നടപടി കീഴ്ഘടകങ്ങളില്‍ റിപോര്‍ട്ട് ചെയ്തപ്പോഴുണ്ടായ പ്രതികരണങ്ങളും, പാര്‍ട്ടി യോഗങ്ങളിലെ ചര്‍ച്ചയും തീരുമാനങ്ങളും മാധ്യമങ്ങളിലേക്ക് ചോരുന്നതും ഏരിയാ കമ്മറ്റിയില്‍ ഗൗരവമേറിയ ചര്‍ച്ചയ്ക്ക് കാരണമായി. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് വി.എസ് പക്ഷമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
നീലേശ്വരം ഏരിയയില്‍ അടുത്തകാലത്ത് വീണ്ടും തലപൊക്കിയ വിഭാഗീയതയും സുപ്രധാന ചര്‍ച്ചയായി.. ഔദ്യോഗിക പക്ഷം നീലേശ്വരം ലോക്കല്‍ കമ്മറ്റിക്കെതിരെ വിഭാഗീയത ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചു. പ്രചാരണ ജാഥയുടെ റൂട്ടു നല്‍കാത്തതും നീലേശ്വരം മുന്‍സിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് പണിയുന്നതിനുവേണ്ടി നടത്തിയ കാര്‍ഷിക കോളജ് ഉപരോധത്തില്‍ നിന്നും ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും വിട്ടുനിന്നതും ഔദ്യോഗിക പക്ഷം വിഎസ് പക്ഷത്തിനെതിരെ ആയുധമാക്കി.

Keywords : Nileshwaram, Kanhangad, Kerala, V.S Achuthanandan, Meeting, Kasaragod.