ദേശീയതലത്തില്‍ ഇരട്ട വിജയത്തിന്റെ തിളക്കവുമായി വിനീത് പി നായര്‍
Jan 12, 2015, 18:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/01/2015) അസാമിലെ ഗോഹട്ടിയില്‍ നടന്ന ദേശീയ യുവജനോത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച കാഞ്ഞങ്ങാട് സ്വദേശി വിനീത് പി നായര്‍ക്ക് ഇരട്ടവിജയം. മൃദംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും കര്‍ണാടക സംഗീതത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഈ കൊച്ചു പയ്യന്‍ മിടുക്ക് തെളിയിച്ചത്.
മൃദംഗത്തില്‍ ഖണ്ഡജാതി ത്രിപുടതാളത്തില്‍ തനിയാവര്‍ത്തനം വായിച്ചാണ് വിനീത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഭൈരവി രാഗത്തില്‍ ലളിതേ ശ്രീ പ്രഭ്യതേ എന്ന ത്യാഗരാജ കീര്‍ത്തനമാണ് കര്‍ണാടക സംഗീത മത്സരത്തില്‍ ആലപിച്ചത്.
വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി, സര്‍ഗവേദി പ്രവര്‍ത്തകനായ വിനീത് നിരവധി തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൃദംഗം, കര്‍ണാടക സംഗീതം, കഥകളി സംഗീതം, അഷ്ടപതി തുടങ്ങിയ മത്സരയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്്. മൃദംഗത്തില്‍ വെള്ളിക്കോത്ത്് രാജീവ് ഗോപാലിന്റെ ശിഷ്യനായ വിനീത്, പ്രശാന്ത്്് പറശ്ശിനി, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവരുടെ കീഴിലാണ് കര്‍ണാടക സംഗീതം അഭ്യസിക്കുന്നത്.
കാഞ്ഞങ്ങാട് പടിഞ്ഞാറേക്കരയിലെ എ.എം അശോക് കുമാര്‍ - നളിനി ദമ്പതികളുടെ മകനാണ് വിനീത്. സഹോദരി ആശയും സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്്്.
Related News:
സംസ്ഥാന കേരളോത്സവത്തില്‍ വിനീത് പി നായര്‍ക്ക് ഇരട്ട നേട്ടം

Keywords : Kasaragod, Kerala, Kanhangad, Winner, Vineeth P Nair, National Level.