എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിജിലന്‍സ് റെയ്ഡ്
Nov 19, 2014, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2014) കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് വിജിലന്‍സ് സി.ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് പുതിയകോട്ട മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റെയ്ഡ് നടത്തിയത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ജോലി നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യു കാര്‍ഡ് അയക്കുന്നതിലും മറ്റും നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതിലും മറ്റും ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായുള്ള പരാതി നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതില്‍ ക്രമക്കേട് നടന്നതായി ചില രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സിന് സൂചന ലഭിച്ചതായി വിവരമുണ്ട്.
നിരവധി രേഖകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് സി ഐ ബാലകൃഷ്ണന്‍ കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാത്തതിനാല്‍ പരിശോധനയ്ക്ക് പ്രായോഗിക തടസമുള്ളതായും വിജിലന്‍സ് സി.ഐ പറഞ്ഞു. പതിനായിരക്കണക്കിന് തൊഴില്‍ രഹിതരുടെ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ ഓരോന്നായി പരിശോധിക്കുക എന്നത് വിഷമകരമാണ്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സീനിയോറിറ്റി ലിസ്റ്റും മറ്റും പരിശോധിച്ചാണ് ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു, ഗണേശന്‍, രമേശന്‍, ദാസന്‍, വിശ്വനാഥന്‍ എന്നിവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ജോലി നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യു കാര്‍ഡ് അയക്കുന്നതിലും മറ്റും നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതിലും മറ്റും ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായുള്ള പരാതി നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതില്‍ ക്രമക്കേട് നടന്നതായി ചില രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സിന് സൂചന ലഭിച്ചതായി വിവരമുണ്ട്.
File Photo |
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സീനിയോറിറ്റി ലിസ്റ്റും മറ്റും പരിശോധിച്ചാണ് ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു, ഗണേശന്‍, രമേശന്‍, ദാസന്‍, വിശ്വനാഥന്‍ എന്നിവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords : Kanhangad, Vigilance-raid, Kasaragod, Kerala, Employment Exchange Office.