വെള്ളിക്കോത്ത് പി. കണ്ണന് നായര്‍ നിര്യാതനായി
Sep 9, 2012, 22:05 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവരും കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്രങ്ങളുടെ കോയ്മയുമായ വെള്ളിക്കോത്ത് അര്‍ച്ചനയിലെ പി. കണ്ണന് നായര്‍ (ഗിരിനായര്) (97) നിര്യാതനായി.
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാല് പെരുങ്കളിയാട്ടങ്ങള്ക്ക് നേതൃത്വം നല്കി. അജാനൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക ഭാരവാഹിയായിരുന്നു.
ഭാര്യ: പള്ളിയത്ത് കുട്ടിയമ്മ നീലേശ്വരം, മകന്: പി. പിതാംബരന് നായര്‍ (മെഡികെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍, കാഞ്ഞങ്ങാട്), മരുമകള്‍: എം. രമ (പടിഞ്ഞാറ്റംകൊഴുവല്‍, സഹോദരങ്ങള്‍: പരേതരായ പി കമ്മാരന് നായര്‍, ചിയേയി അമ്മ. സഞ്ചയനം ബുധനാഴ്ച.
Keywords: Kanhangad, Obituary, Temple, Vellikoth, Panayanthatta, P.Kannan nayar