city-gold-ad-for-blogger
Aster MIMS 10/10/2023

വി. നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.06.2015) അധ്യാപക അവാര്‍ഡ് ജേതാവും മുന്‍ പ്രധാന അധ്യാപകനും പ്രശസ്ത ശില്‍പിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വി.നാരായണന്‍ മാസ്റ്റര്‍ (70) നിര്യാതനായി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് ഗവ.എല്‍പി സ്‌കൂല്‍ പ്രധാനാധ്യാപകാനയി വിരമിച്ച നാരായണന്‍മാസ്റ്റര്‍ അജാനൂര്‍ ഫിഷറീസ് യുപി സ്‌കൂള്‍, പള്ളിക്കര ഗവ.ഫിഷറീസ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലും പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ അറിയപ്പെടുന്ന ശില്‍പിയും ചിത്രകാരനുമായിരുന്ന ഇദ്ദേഹം സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

കാഞ്ഞങ്ങാട് പി.സ്മാരകസമിതി, രാവണീശ്വരം ചങ്ങമ്പുഴ കലാകായികവേദി, ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ ആദ്യകാല സംഘാടകനായിരുന്നു. സ്‌കൂള്‍ കലോല്‍സവം, പെരുങ്കളിയാട്ടം എന്നിവയുടെ പ്രവേശന കവാടം പഴുക്കടക്ക കൊണ്ട് അലങ്കാരങ്ങള്‍ ചെയ്യുന്നതില്‍ ഇദ്ദേഹം അഗ്രഗണ്യനായിരുന്നു.

ഭാരത് സ്‌കൗട്ട്‌സ് പ്രസ്ഥാനം അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ഇദ്ദേഹം ഇപ്പോഴും സ്‌കൗട്ട് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കിണറുകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യേക പ്രാവിണ്യമുണ്ടായിരുന്ന ഇദ്ദേഹം ഇതിനായി കേരളത്തില്‍ ഉടനീളം സഞ്ചരിക്കാറുണ്ട്. നിരവധി ചിത്ര-ശില്‍പ പ്രദര്‍ശനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുണ്ട്. കലോല്‍സവങ്ങളിലും ശാസ്ത്രമേളകളിലും വിധി കര്‍ത്താവായി ഇദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നു.

ഉത്തരകേരളത്തിലെ പ്രശസ്ത യാദവ കുടുംബമായ വായക്കോടന്‍ തറവാട് കേന്ദ്ര കമ്മിറ്റി രക്ഷാധികാരിയാണ്. അഖിലകേരള യാദവസഭ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയാണ്.

ഭാര്യ: ബി.ജാനു (കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക). മക്കള്‍: പി.വി.സബിത (മംഗളൂരു ശ്രീദേവി കോളജ് അധ്യാപിക), പി.വി.സരിത (അധ്യാപിക, ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കാഞ്ഞങ്ങാട്), പി.വി. മുരളീകൃഷ്ണന്‍ (ദുബൈ). മരുമക്കള്‍: സദാനന്ദ (ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍, മംഗളൂരു), എം.കെ. വിനോദ്കുമാര്‍ (ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍, റോട്ടറി മുന്‍ അസി. ഗവര്‍ണര്‍), ചൈതന്യ (ദുബൈ). സഹോദരങ്ങള്‍: തമ്പായി (ആയമ്പാറ) പരേതനായ ചന്തൂട്ടി. മൃതദേഹം നോര്‍ത്ത് കോട്ടച്ചേരി സമുദായ ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
വി. നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL