അക്രമ ബാധിത പ്രദേശങ്ങള്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ സന്ദര്‍ശിച്ചു
Sep 4, 2015, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) കോടോം ബേളൂര്‍ പഞ്ചായത്തിലെ കായക്കുന്ന്, എരളാല്‍ പ്രദേശങ്ങളില്‍ അക്രമത്തിനിരയായ വീടുകളും, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളെയും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ കിടപ്പാടമുള്‍പെടെ സര്‍വതും നഷ്ടപ്പെട്ട് ബന്ധുവീട്ടില്‍ അഭയം തേടിയ കായക്കുന്നിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ വിജയന്റെ കുടുംബത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വിഷ്ണുവിനെയും അമ്മയെയും മുരളീധരന്‍ ആശ്വസിപ്പിച്ചു. തങ്ങളെ നിരന്തരം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നേതാക്കളോട് അക്രമത്തിന് ഇരയാകരപ്പെട്ട വീട്ടുകാര്‍ പറഞ്ഞു.
തിരുവോണ ദിവസത്തെ അക്രമത്തില്‍ മാരകമായി വെട്ടേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പുഷ്പരാജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സാന്ത്വനപ്പെടുത്തി. പുഷ്പരാജിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും പാര്‍ട്ടി ഉടനെ ചെയ്യുമെന്നും പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ദേശീയ സമിതി അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗം പി. രമേശ്, ജില്ലാ സെക്രട്ടറി നഞ്ചില്‍ കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ കുട്ടന്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. പ്രേമരാജ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

Keywords : Kasaragod, Kerala, BJP, Kanhangad, Visits, Attack, CPM, House, Injured, V Muraleedharan.