അജ്ഞാത യുവാവ് തീവണ്ടി തട്ടി മരിച്ചു
Jul 13, 2012, 16:00 IST
കാഞ്ഞങ്ങാട്: അജ്ഞാതനായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ അതിഞ്ഞാലിനടുത്ത് റെയില്‍പാളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ കടന്നു പോയ മാവേലി എക്‌സ്പ്രസ്സാണ് യുവാവിനെ തട്ടിയത്. ചുവന്ന ഫുള്‍കൈ ഷര്‍ട്ടും കറുത്ത പാന്റുമാണ് യുവാവിന്റെ വേഷം. 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന് വെളുത്ത നിറമാണ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Unknown person, Dies, Train accident, Kanhangad, Kasaragod