നെയ്യാറ്റിന്‍കര വിജയം: കാഞ്ഞങ്ങാട്ട് യു.ഡി.എഫ് ആഹ്ലാദ പ്രകടനം
Jun 15, 2012, 12:12 IST
കാഞ്ഞങ്ങാട്ട്: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ശെല്‍വരാജിന്റെ വിജയത്തില്‍ കാഞ്ഞങ്ങാട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റിയ ശേഷം ഹൊസ്ദുര്‍ഗില്‍ സമാപിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ എം. കുഞ്ഞികൃഷ്ണന്‍, കെ.പി. മോഹനന്‍, അനില്‍ വാഴുന്നോറൊടി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വി.പി. പ്രദീപന്‍, മുസ്ലീം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍്കി. ശക്തമായ പോലീസ് സുരക്ഷയിലാണ് പ്രകടനം നടന്നത്.
യു.ഡി.എഫിന്റെ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ശക്തി കേന്ദ്രങ്ങളില്‍ പടക്കം പൊട്ടിച്ചും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനവും ഒരേസമയത്ത് നഗരത്തില്‍ നടക്കുന്നതിനാല്‍ ശക്തമായ പോലീസ് സുരക്ഷയിലാണ് യു.ഡി.എഫ് ആഹ്ളാദ പ്രകടനം നടന്നത്.
Keywords: UDF activists celebrate, Neyyattinkara victory, Kanhangad, Kasaragod