കാഞ്ഞങ്ങാട്ടെ 2 വാറണ്ട് പ്രതികള്‍ മുംബൈ, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ പിടിയില്‍
Nov 29, 2014, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2014) കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് വാറണ്ട് പ്രതികള്‍ മുംബൈ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് കേസുകളില്‍ കോടതി അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ച അക്രമക്കേസിലെ പ്രതി ആവിയിലെ റഷീദിനെ (25)യും ആര്‍.ടി.ഒ ഓഫീസില്‍ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് വാറണ്ട് നിലനില്‍ക്കുന്ന കോട്ടച്ചേരി സ്വദേശി നൗഷാദിനെ (30)യുമാണ് പിടികൂടിയത്.
റഷീദിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചും നൗഷാദിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചുമാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുവരുന്നതിനായി ഹൊസ്ദുര്‍ഗ് പോലീസ് കരിപ്പൂരിലേക്കും, മുംബൈയിലേക്ക് പോയി.
റഷീദിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചും നൗഷാദിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചുമാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുവരുന്നതിനായി ഹൊസ്ദുര്‍ഗ് പോലീസ് കരിപ്പൂരിലേക്കും, മുംബൈയിലേക്ക് പോയി.
Keywords : Kanhangad, Kerala, Airport, Kasaragod, Arrest, Police, Case, Rasheed, Noushad.