ഓണക്കാലം ലക്ഷ്യമിട്ട് നാടന്‍ചാരായം നിര്‍മാണം; രണ്ട് പേരെ നീലേശ്വരം എക്‌സൈസ് പിടികൂടി
Aug 14, 2015, 18:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14/08/2015) ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ വിതരണത്തിനായി മലയോരത്ത് ഒരുക്കം നടത്തിയ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്ത് രണ്ട് പേരെ പിടികൂടി. പാലാവയല്‍ കൂട്ടക്കുഴി കോളനിയിലെ കേന്ദ്രത്തില്‍ നാടന്‍ ചാരായം വാറ്റുകയായിരുന്ന കാലായില്‍ അപ്പച്ചന്‍ (58), വിപ്പിനി ഗോവിന്ദന്‍ (42) എന്നിവരെയാണ് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. മാലികിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പത്ത് ലിറ്റര്‍ നാടന്‍ ചാരായവും ചാരായമുണ്ടാക്കാന്‍ തയ്യാറാക്കിയ അറുപത് ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വെള്ളിയാഴ്ച നാടന്‍ ചാരായം നിര്‍മാണം നടക്കുന്നതറിഞ്ഞ് റേഞ്ച് ഇന്‍സ്‌പെകടര്‍ക്കൊപ്പം പ്രിവന്റീവ് ഓഫീസര്‍ രാഘവന്‍ തെക്കടവന്‍, സി.കെ.വി സുരേഷ്, ജോസഫ് അഗസ്റ്റിന്‍, മഹേഷ്, പി. രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാറ്റു കേന്ദ്രം തകര്‍ത്തത്.
നിരവധി അബ്കാരി കേസുകളില്‍ പ്രതികളാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായവര്‍. ഇരുവരെയും വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. വ്യാജ മദ്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
Keywords : Cheruvathur, Arrest, Police, Vigilance-raid, Onam-celebration, Kanhangad, Hooch.