ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ ഓഫായി
Apr 3, 2013, 19:13 IST
കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ ഓഫായതിനെതുടര്‍ന്ന് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മെയില്‍ എക്‌സ്പ്രസിന്റെ എഞ്ചിനാണ് കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിനടുത്ത് ഓഫായത്.
കമ്പാര്‍ട്ട്‌മെന്റിന്റെ അവസാന ഭാഗം നില്‍ക്കുന്നത് അടച്ചിട്ട ഗേറ്റിലെ പാളത്തിലായിരുന്നതിനാല്‍ ഗേറ്റ് തുറക്കാന്‍ കഴിയാതെ പോയി. ഇതാണ് ഗതാഗത തടസത്തിന് കാരണമായത്. ഗെയ്റ്റിന്റെ ഇരുഭാഗത്തും നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നു. അരമണിക്കൂര്‍ വൈകിയാണ് തീവണ്ടി കാഞ്ഞങ്ങാട് സ്‌റ്റേഷനിലെത്തിയത്.
എഞ്ചിന്‍ നേരത്തെ തന്നെ തകരാര്‍ ഉണ്ടായിരുന്നുവെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ എത്തുന്നതിനാല്‍ കുശാല്‍നഗറിന് പുറമെ കോട്ടച്ചേരിയിലെയും ഗേറ്റ് അടച്ചിട്ടിരുന്നു. ഈ ഗേറ്റ് അരമണിക്കൂറിന് ശേഷം താല്‍ക്കാലികമായി തുറന്നുകൊടുത്തു. കാസര്‍കോട് ഭാഗങ്ങളിലേക്ക് പോകേണ്ടുന്നവര്‍ ചെന്നൈ എക്‌സ്പ്രസില്‍ നിന്നിറങ്ങി ബസില്‍ യാത്ര തുടരുകയായിരുന്നു.

Keywords: Train, Engine, Off, Kushalnagar, Kanhangad, Traffic block, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News